Site iconSite icon Janayugom Online

വൈക്കത്ത് തെരുവ് നായ ആക്രമണം രൂക്ഷം

വൈക്കത്ത് തെരുവ് നായ ആക്രമണത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. പേവിഷബാധയെന്ന് സംശയിക്കുന്ന നായ ചത്തു. വൈക്കം കിഴക്കേനടയിലും വൈക്കം തോട്ടുവക്കത്തുമാണ് നായയുടെ ആക്രമണം ഉണ്ടായത്.

തങ്കമ്മ (67), ചന്ദ്രൻ (70), ചന്ദ്രന്റെ സഹോദരൻ പുരുഷൻ(72), തങ്കമണി(65) ഷിബു(40) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ നെഞ്ചിനും, കൈക്കും, പുറത്തും കടിയേറ്റ പുരുഷനാണ് ഗുരുതര പരിക്ക്.

വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വൈക്കം നഗരസഭ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എത്തി ചത്ത നായയെ തിരുവല്ലയിലെ എഡിഡിഎൽ ലാബിലേക്ക് മാറ്റി.

വൈക്കത്ത് മറ്റു പ്രദേശങ്ങളിൽ നായയുടെ ആക്രമം ഉണ്ടായതായും പറയുന്നു. പ്രദേശത്തെ കൂടുതൽ നായകൾക്ക് കടിയേറ്റതും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Eng­lish summary;Stray dog attacks are ram­pant in Vaikom

You may also like this video;

YouTube video player
Exit mobile version