വിവിധ ആവശ്യങ്ങളുന്നയിച്ച് വർക്കിങ് വിമണ്‍ ഫോറം (എഐടിയുസി) സംഘടിപ്പിക്കുന്ന സ്ത്രീ മുന്നേറ്റ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ രാവിലെ 10 ന് കാഞ്ഞങ്ങാട് ജാഥ ഉദ്ഘാടനം ചെയ്യും. തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ സ്ത്രീകൾക്ക് ഇളവ് നൽകുക, സ്ഥലംമാറ്റത്തിന് പ്രത്യേക പരിഗണന നൽകുക, പാർലമെന്റിലും നിയമ സഭകളിലും സ്ത്രീ സംവരണം നടപ്പിലാക്കുക, തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ശുചിമുറി സൗകര്യം നിർബന്ധമാക്കുക, ആശ, അങ്കണവാടി തുടങ്ങിയ സ്കീം വർക്കേഴ്സിനെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ.
സംസ്ഥാന ജനറൽ സെക്രട്ടറി കെ മല്ലിക ക്യാപ്റ്റനായും സംഗീത ഷംനാദ് വൈസ് ക്യാപ്റ്റനായും എം എസ് സുഗൈദകുമാരി ഡയറക്ടറായും എലിസബത്ത് അസീസി, കവിതാ രാജൻ, ഡോ.സി ഉദയകല , മഹിതമൂർത്തി, ജുഗുനു യൂസഫ് സ്ഥിരാംഗങ്ങളായും നടത്തുന്ന ജാഥ വിവിധ ജില്ലകളിൽ പര്യടനം നടത്തി ജൂണ്‍ മൂന്നിന് സ്ത്രീ തൊഴിലാളി സംഗമത്തോടെ തിരുവനന്തപുരത്ത് സമാപിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
English Summary;stree Munnetta Jatha begins today
You may also like this video