കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ച് വയസുകാരൻ മരിച്ചു. കുട്ടി കഴിഞ്ഞ 12 ദിവസങ്ങളായി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തമിഴ്നാട് സേലം സ്വദേശികളുടെ മകൻ ഹാരിത്ത് ആണ് മരിച്ചത്. കഴിഞ്ഞ മാസം 31നാണ് പയ്യാമ്പലത്തുള്ള കോട്ടേഴ്സിന് സമീപത്ത് വച്ച് കുട്ടിയ തെരുവ്നായ ആക്രമിച്ചത്. മുഖത്തും കയ്യിലും കാലിലുമാണ് കടിയേറ്റത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വാക്സിൻ എടുത്തിരുന്നു. എന്നാൽ പിന്നീട് കുട്ടിക്ക് പനി, ഉമിനീര് ഇറക്കാൻ പ്രയാസം തുടങ്ങിയ അസ്വസ്ഥകൾ പ്രകടമായതോടെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി കണ്ണൂരിൽ തെരുവ്നായ ശല്യം രൂക്ഷമാണ്.

