സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വാക്കോ നോക്കോ പ്രവര്‍ത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളെ അപമാനിക്കുന്ന വാക്കോ, നോക്കോ, പ്രവര്‍ത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി
