കൈക്കൂലി കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എംജി സര്‍വകലാശാല അറിയിച്ചു.ഇതിനായി അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. അതേസമയം കൈക്കൂലി കേസില്‍ പിടിയിലായ സിജെ എല്‍സിയുടെ നിയമനം ചട്ടപ്രകാരണെന്നും എംജി യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.
കൈക്കൂലി വാങ്ങുന്നതിനിടെ സെക്ഷന്‍ അസിസ്റ്റന്റ് എല്‍സി സിജെ വിജിലന്‍സ് പിടിയിലായ സംഭവത്തില്‍ എം ജി സര്‍വകലാശാല സമഗ്രാന്വേഷണം നടത്തും. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.നാലംഗ അന്വേഷണസമിതി ആയിരിക്കും ആഭ്യന്തര അന്വേഷണം നടത്തുക. സമതി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.
അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി. വിദ്യാര്‍ഥികള്‍ സെക്ഷന്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നു സാഹചര്യം ഒഴിവാക്കാനും തീരുമാനമായി. ഇതിനായി ഫ്രണ്ട് ഓഫീസ് സംവിധാനം ശക്തിപ്പെടുത്തും. അന്വേഷണത്തിന് ഭാഗമായി അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറേയും സ്ഥലംമാറ്റും.
ENGLISH SUMMARY:Strong action will be taken against corruption; MG University
You may also like this video