വിദ്യാർത്ഥിയെന്നാൽ അധ്യാപകരുടെ മർദ്ദനോപാധിയല്ലെന്നും ഇരിങ്ങാലക്കുടയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും എഐഎസ്എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാഷ്ണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യപകന്‍ ക്രൂരമായി മർദ്ദിച്ചത്. സംഭവം ഏറെ ദുഃഖകരമാണെന്നും ഇത്തരം അധ്യാപകർ പൊതുവിദ്യാഭ്യാസ സ്ഥാപനത്തിന് അപമാനമാണെന്നും എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി വി വിഘ്നേഷ്, സെക്രട്ടറി മിഥുൻപോട്ടക്കാരൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
English Summary: Student assault: AISF calls for action
You may also like this video