പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആറ്റിങ്ങലിലെ സർക്കാർ വിദ്യാലയത്തിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് പതിനഞ്ചുകാരി ചാടിയത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരുക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ക്രിസ്മസ് പരീക്ഷയുടെ മാര്‍ക്ക് കുട്ടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അഞ്ച് വിഷയത്തില്‍ മാര്‍ക്ക് തീരെ കുറവായതാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം കുട്ടി ചാടിയതാണോ വീണതാണോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്നാരോപിച്ച് സ്കൂൾ അധികൃതർ രംഗത്തെത്തിയിരുന്നു.

