Site iconSite icon Janayugom Online

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി കേന്ദ്രീകൃത സമീപനം ലക്ഷ്യം: മന്ത്രി

biindhubiindhu

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി കേന്ദ്രീകൃത സമീപനമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ആര്‍ ബിന്ദു. പുല്ലൂറ്റ് കെകെടിഎം ഗവ. കോളജിൽ 6.22 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏകാത്മക ഭാഷണത്തിൽ നിന്ന് ക്ലാസ് മുറികളെ സംവാദാത്മക ക്ലാസ് മുറികളാക്കാനാണ് പുതിയ നാലു വർഷ പാഠ്യപദ്ധതി ലക്ഷ്യം വെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോളജിന് പുതിയ ഹോസ്റ്റൽ കെട്ടിടം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. വി ആറ്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ആദ്യ റാങ്കുകൾ നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വയനാട് പ്രകൃതി ദുരന്തമുഖത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെട്ട വിദ്യാർത്ഥികളെയും മന്ത്രി ആദരിച്ചു. ‘ഫണ്ടമെന്റൽസ് ഓഫ് ഫിസിക്സ്’ എന്ന പാഠപുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജി ഉഷാകുമാരി, വാർഡ് കൗൺസിലർ പി എന്‍ വിനയചന്ദ്രൻ, കോളജ് സൂപ്രണ്ട് ഷാജി പി സി, കോളജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അനാമിക എ, പിടിഎ വൈസ് പ്രസിഡന്റ് എം ആർ സുനിൽദത്ത് എന്നിവർ സംസാരിച്ചു. കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ബിന്ദു ഷർമിള ടി കെ സ്വാഗതവും ചരിത്രവിഭാഗം അധ്യക്ഷ ഡോ.രമണി കെ കെ നന്ദിയും പറഞ്ഞു.

Exit mobile version