Site iconSite icon Janayugom Online

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയാരോപിച്ച് കുടുംബം

ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം. ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയും ഇടുക്കി മാങ്കുളം സ്വദേശമായ നന്ദന ഹരിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ല എന്ന് പൊലീസ് വ്യതക്തമാക്കിയെങ്കിലും സമഗ്ര അന്വേഷണം വേണമെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളും ആവശ്യപ്പെട്ടുകയായിരുന്നു. പിന്നാലെ കോളജ് അധികൃതരും പിൻതുണച്ച് എത്തി.

ഇന്ന് രാവിലെ 8.30ഓടുകൂടിയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് ആൻ്ഡ് സയന്‍സ് കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത്തിയ സഹപാഠിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നന്ദനയെ ആദ്യം കാണുന്നത്. ഉടൻ തന്നെ കോളജ് അധികൃതരും പൊലീസും സംഭവസ്ഥലത്ത് എത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Exit mobile version