Site iconSite icon Janayugom Online

പുസ്‌തകോത്സവത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി കറങ്ങാം ; ഓഫറുമായി കെഎസ്ആർടിസി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി തലസ്ഥാനത്ത് കറങ്ങാൻ അവസരമൊരുക്കി കെഎസ്ആർടിസി. രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയാണ് സർവീസുകൾ സജ്ജീകരിച്ചിട്ടുള്ളത്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് യാത്രക്കായി ഒഴുകിയെത്തിയത് . നിയമസഭാ മന്ദിരത്തിന് മുന്നിൽ നിന്ന് തുടങ്ങുന്ന സർവീസ് മാസ്കോട്ട് ഹോട്ടൽ, എൽഎംഎസ്, മ്യൂസിയം, കനകക്കുന്ന്, വെള്ളയമ്പലം, ഗുരുദേവ പാർക്ക്, കോർപ്പറേഷൻ ഓഫീസ്, ഫൈൻ ആർട്സ് കോളേജ് വഴി തിരിച്ചെത്തും. കെഎസ്ആർടിസി സൗജന്യ സിറ്റി റൈഡ് സർവീസുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.

Exit mobile version