Site iconSite icon Janayugom Online

ചാരമില്ലാതെ സാനിറ്ററി ഇൻസിനിറേറ്റർ നിർമിച്ച് വിദ്യാര്‍ത്ഥികള്‍

ചാരം അവശേഷിപ്പിക്കാത്ത സാനിറ്ററി ഇൻസിനിറേറ്റർ നിർമിച്ച് വിദ്യാർഥികൾ. ആറന്മുള എൻജിനിയറിങ് കോളേജിലെ നാലാംവർഷ വിദ്യാർഥികളാണ് ‘സിഗ്നിറ്റോ’ എന്ന ആധുനിക ഇൻസിനറേറ്ററിന് പിന്നിൽ.

സാധാരണ ഇൻസിനറേറ്ററുകളിൽ നാപ്കിൻ കത്തിയതിനുശേഷം ചാരം അവശേഷിക്കും. ഇത് പിന്നീട് എടുത്തുമാറ്റണം. ഇതിൽ ചാരം പൂർണമായും സ്വമേധയാ വൃത്തിയാക്കുന്ന സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. റണ്ണിങ് ഔട്ലെറ്റിലെ വെള്ളത്തിന്റെ സഹായത്താൽ ചാരം പൂർണമായും ലയിപ്പിക്കും. ഇത് മാലിന്യം പുറന്തള്ളുന്ന സംവിധാനത്തിലൂടെ കളയാനാകും.

മിഥിൻ എം മണി, സ്റ്റെഫിൻ സജി കുര്യൻ, മെൽവിൽ വി. സ്റ്റാൻലി, ജിത്തു സാമു ഡാനിയേൽ, എസ് ആർ വിജിത്ത് എന്നിവരാണ് ഉപകരണത്തിന്റെ നിർമാണത്തിന് ചുക്കാൻ പിടിച്ചത്. കോളേജിലെ ആവശ്യം മുന്നിൽകണ്ട് നിർമിച്ച ഉപകരണം പ്രിൻസിപ്പൽ ഡോ. ഇന്ദു പി നായർ ഉദ്ഘാടനം ചെയ്തു. 6000 രൂപയിൽ താഴെയാണിതിന്റെ നിർമാണച്ചെലവ്.

 

Eng­lish Summary:Students cre­ates a san­i­tary incin­er­a­tor with­out ash
You may like this video also

Exit mobile version