Site icon Janayugom Online

പെൺ മാവേലിയോടൊപ്പം ഓണമാഘോഷിച്ച് സംസ്കൃത സർവകലാശാല വിദ്യാർത്ഥികൾ

ഓണാഘോഷത്തിന്റെ ഭാഗമായി കാലങ്ങളായി പൊതു സമൂഹം കൊണ്ടുനടക്കുന്ന മാവേലിയുടെ പൊതുബോധരൂപത്തെ തിരുത്തുകയാണ് കാലടി സംസ്കൃത സർവകലാശാലയിലെ ചരിത്ര വിഭാഗം വിദ്യാർഥികൾ. വെളുത്ത് തടിച്ചുരുണ്ട കൊമ്പൻ മീശക്കാരനായ മാവേലിയുടെ രൂപത്തെ തിരുത്തുന്ന പല പോസ്റ്ററുകളും വിവിധ ക്യാമ്പസുകളുടെ പേരിൽ നവമാധ്യമങ്ങളിൽ വൈറലാകുമ്പോഴാണ് പെൺമാവേലിയുമായി സംസ്കൃത സർവകലാശാലയിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് ഓണം ആഘോഷിച്ചത്. സ്വർണ്ണ കിരീടം അണിയാതെ പെൺമാവേലി ഇല കിരീടം അണിഞ്ഞതും വ്യത്യസ്തതക്ക് പകിട്ടേകി. 

ചരിത്രവിഭാഗത്തിൽ പി എച്ച് ഡി ഗവേഷകയായ എ ഭവ്യയാണ് സ്റ്റീരിയോടൈപ്പ് മാവേലി രൂപത്തെ പെൺമാവേലിയായിമാറി പൊളിച്ചഴുതിയത്. സർവ്വകലാശാലയിലെ സംസ്കൃത സാഹിത്യം ഡിപ്പാർട്മെന്റിലും പെൺമാവേലിയുമൊത്താണ് ഓണമാഘോഷിച്ചത്.
വിദ്യാർത്ഥികളും ഗവേഷകരും അധ്യാപകരുമടങ്ങുന്നവരുടെ ഓണാഘോഷത്തിന് ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച് ഒ ഡി ഡോ. കെ എം ഷീബ, ഡോ. എൻ ജെ ഫ്രാൻസിസ്, ഡോ. അഭിലാഷ് മലയിൽ എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Stu­dents of San­skrit Uni­ver­si­ty cel­e­brat­ing Onam with female maveli

You may like this video also

Exit mobile version