Site iconSite icon Janayugom Online

വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകരുടെ കാൽ കഴുകിപ്പിച്ചു; കാസർകോട് ബന്തുടുക്കയിൽ പാദ പൂജ

കാസർകോട് ബന്തുടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകരുടെ കാൽ കഴുകിപ്പിച്ചു. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് സംഭവം. ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്. വിരമിച്ച 30 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികളെ കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജ ചെയ്യിക്കുകയായിരുന്നു. ഗുരുപൂർണിമയുടെ ഭാഗമായാണ് അപരിഷ്കൃത ആചാരം നടന്നത്. 

വ്യാഴം രാവിലെ വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിദ്യാലയ പ്രവർത്തന പരിധിയിലെ 30 വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതി ആദരിക്കുന്നതായിരുന്നു പരിപാടി. വിദ്യാർത്ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തിയ ചിത്രം പുറത്തുവന്നു. ശേഷം, കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാലിൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കുറ്റിക്കോൽ പഞ്ചായത്തിലെ മുൻ ബിജെപി പഞ്ചായത്തംഗത്തിന്റെ അധ്യക്ഷതയിലാരുന്നു ചടങ്ങുകൾ. 

Exit mobile version