Site icon Janayugom Online

കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം

ഡെൽറ്റ വൈറസ് വ്യാപനം ശക്തമായതോടെ നിലവിലെ കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയുന്നുവെന്ന് പഠന റിപ്പോർട്ട്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഫലപ്രാപ്തി കുറഞ്ഞെങ്കിലും വാക്സിനുകൾ ജനങ്ങൾക്ക് കോവിഡിൽ നിന്ന് സംരക്ഷണം നൽകുമെന്നും വിദഗ്‍ധർ പറയുന്നു. വൈറസിന് ജനിതക വ്യതിയാനം വരുന്നതുമൂലമാണ് വാക്സിൻ ഫലപ്രാപ്തിയിൽ നേരിയ കുറവുണ്ടാകുന്നതെന്നും ഇത് സ്വാഭാവികമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അവർ വ്യക്തമാക്കുന്നു.

2020 ഡിസംബർ മുതൽ 2021 ഓ​ഗസ്റ്റ് വരെ അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലെ 4000 ത്തിലധികം പേരെ നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. ഇക്കാലയളവിലാണ് കോവിഡിനെ തടയാൻ വാക്സിനുകൾക്ക് 80 ശതമാനം വരെ കഴിവുണ്ടെന്നും വ്യക്തമായത്. ഡെൽറ്റ വകഭേദത്തിന്റെ ആധിപത്യവുമായി ബന്ധപ്പെട്ട്, വാക്സിനുകളുടെ സംരക്ഷണം കുറഞ്ഞതിന്റെ തെളിവുകൾ കണ്ടുതുടങ്ങിയിരിക്കുന്നു എന്നാണ് ഗവേഷക സംഘം പറയുന്നത്. തുടക്കത്തിൽ വാക്സിനുകൾക്ക് വൈറസുകളെ പ്രതിരോധിക്കാൻ തൊണ്ണൂറു ശതമാനത്തിലേറെ കഴിവുണ്ടായിരുന്നു.

Eng­lish sum­ma­ry ; Stud­ies show that covid vac­cines are less effective

You may also like this video;

Exit mobile version