Site icon Janayugom Online

കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ ഭീഷണിയെന്ന് പഠനം

കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ വാക്സിന്‍ എടുത്തവര്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന് പഠനം. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാനഡയിലെ ടൊറൊന്റോ സര്‍വകലാശാലയാണ് നിര്‍ണായക പഠനം പുറത്തുവിട്ടിരിക്കുന്നത്. കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ് വാക്സിന്‍ എടുത്തവരേയും എടുക്കാത്തവരേയും ഇടകലര്‍ത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. വാക്സിന്‍ എടുക്കാത്തവരെ തമ്മില്‍ ഇടകലര്‍ത്തിയപ്പോള്‍ കാര്യമായ വര്‍ധനവ് കോവി‍ഡ് കേസുകളില്‍ ഉണ്ടായില്ല. 

അതേസമയം വാക്സിന്‍ എടുത്തവരേയും എടുക്കാത്തവരേയും ഇടകലര്‍ത്തിയപ്പോള്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയായിരുന്നു. പ്രതിരോധ ശേഷിയുടെ തോത് കൂടുതലായിട്ടും കോവിഡ് കേസുകളില്‍ ക്രമാതീതമായ വളര്‍ച്ചയുണ്ടായത് വാക്സിന്‍ എടുക്കാത്തവരുടെ സാന്നിധ്യം മൂലമാണെന്ന് പഠനത്തില്‍ പറയുന്നു. കോവിഡ് വാക്സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ അഭിപ്രായമാണെന്നാണ് വാക്സിന്‍ വിരോധികള്‍ വാദിക്കുന്നത്. 

എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ സമൂഹത്തെ വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് ടൊറന്റോ സര്‍വകലാശാലയിലെ ഡല്ല ലാന സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പ്രതിനിധി ഡേവിഡ് ഫിസ്മാന്‍ പറഞ്ഞു. വാക്സിന്‍ എടുക്കാനുള്ള തീരുമാനം വ്യക്തിപരമാക്കിയാല്‍ അത് വലിയ ദുരന്തത്തിന് കാരണമാകുമെന്നും അവര്‍ പറഞ്ഞു. 

Eng­lish Summary:Studies show that peo­ple who do not get the covid vac­cine are risk
You may also like this video

Exit mobile version