Site iconSite icon Janayugom Online

ചികിത്സാ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം; കാട്ടുകൊമ്പനെ കോടനാട് എത്തിച്ചു

മയക്കുവെടിയേറ്റ് മയങ്ങി വീണ കാട്ടുകൊമ്പനെ ചികിത്സ നൽകുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം പൂര്‍ണം. ആനയെ തുടർ ചികിത്സക്കായി കോടനാട് അഭയാരണ്യത്തിൽ എത്തിച്ചു. മയക്കുവെടിയേറ്റ് വീണുകിടന്നിരുന്ന കാട്ടാനയുടെ ശരീരത്തിൽ തണുത്തെ വെള്ളം ഒഴിച്ച് കൊടുത്തിന് പിന്നാലെയാണ് മയങ്ങി കിടന്നിരുന്ന കൊമ്പൻ എഴുന്നേറ്റത്.
ഇതിന് പിന്നാലെ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ അനിമൽ ആംബുലൻസിലേയ്ക്ക് കയറ്റുകയായിരുന്നു. നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ആനയ്ക്ക് ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ നൽകി. മസ്തകത്തിലെ മുറിവിൽ ഡോക്ടര്‍മാര്‍ മരുന്നുവെച്ചു. അതേസമയം, അതിരപ്പള്ളിയിൽ നിന്ന് പിടിച്ച കൊമ്പനെ പാർപ്പിക്കാനുള്ള കൂട് എറണാകുളം കപ്രിക്കാട്ടെ വനം വകുപ്പ് കേന്ദ്രത്തിൽ ഒരുങ്ങിയിട്ടുണ്ട്. പുതിയ കൂടിന്റെ ബല പരിശോധനയും പൂർത്തിയായി. കോടനാട് എത്തിച്ച് ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Exit mobile version