Site iconSite icon Janayugom Online

മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന സി വി ആനന്ദബോസിന്റെ ആരോപണം തള്ളി സുകുമാരന്‍ നായര്‍

സമുദായാചാര്യന്‍ ന്നത്ത് പത്മനാഭന്റെ സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ ആരോപണം തള്ളി എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.ആനന്ദബോസ് പറയുന്നതുപോലെ ഒരു സംഭവവും നടന്നിട്ടില്ല. ആനന്ദബോസ് ഇവിടെ വന്നിട്ട് കയറാന്‍ കഴിയാതെ ഒരിക്കലും പോയിട്ടില്ല. അദ്ദേഹം എന്തെങ്കിലും മനസില്‍ വച്ചാണോ പറയുന്നതെന്ന് സംശയം ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സിവി ആനന്ദബോസ് ഗവര്‍ണറാകുന്നതിന് മുന്‍പ് ഇവിടെ വന്നിട്ടുണ്ട്. പുഷ്പാര്‍ച്ചന നടത്തിയിട്ടുമുണ്ട്. ഒരിക്കലും അദ്ദേഹം ഇവിടെ വരാന്‍ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല. ഇവിടെ വന്നിട്ട് കയറാതെ പോയിട്ടുമില്ല. എന്തെങ്കിലും മനസില്‍ വച്ച് പറയുന്നതാണെന്ന് സംശയിക്കുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് പ്രത്യേകസമയമുണ്ട്. മറ്റ് സമയങ്ങളില്‍ ജനറല്‍ സെക്രട്ടറിയുടെ അനുവാദം വേണം. എന്നോട് അദ്ദേഹം അങ്ങനെയൊന്ന് ആവശ്യപ്പെട്ടിട്ടില്ല. അസമയത്ത് ആരെങ്കിലും കേറി ഇവിടെ നിരങ്ങിയേച്ച് പോയാല്‍ അറിയേണ്ടേ സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു 

Exit mobile version