ദിവസങ്ങളായി കുപ്പിക്കുള്ളിൽ തല അകപ്പെട്ട നിലയിൽ അലഞ്ഞു തിരിഞ്ഞു നടന്ന തെരുവ് നായക്ക് രക്ഷകരായി സിപിഐ വീയപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി എസ് സുമേഷ് കുമാറും സുഹൃത്ത് പ്രജിത്തും. പലതവണ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ എത്തുന്നതോോടെ കൂടി നായ ഓടിപ്പോവുകയായിരുന്നു പതിവ്. നിരന്തര പരിശ്രമത്തിനൊടുവിൽ കഴിഞ്ഞദിവസം കാരിച്ചാൽ ഭാഗത്ത് വെച്ച് നായയെ സാഹസികമായി പിടികൂടി കഴുത്തിൽ നിന്ന് കുപ്പി വേർപെടുത്തി സ്വതന്ത്രയാക്കി. ഹരിപ്പാടും പരിസരപ്രദേശങ്ങളിലും വാഹനാപകടങ്ങളും മറ്റ് അത്യാഹിതങ്ങളും ഉണ്ടാകുമ്പോൾ രക്ഷകനായി ഹരിപ്പാട് റെസ്ക്യൂ ടീം അംഗം കൂടിയായ സുമേഷ് സജീവമായി രംഗത്തുണ്ടാവും. സഹ ജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക കാട്ടിയ സുമേഷിനെയും പ്രജിത്തിനെയും നാട്ടുകാർ അഭിനന്ദിച്ചു.