സമ്മർ ബംപർ ഭാഗ്യക്കുറിയുടെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SG 513715 എന്ന ടിക്കറ്റിനാണ്. പാലക്കാടാണ് ഈ ടിക്കറ്റ് വിറ്റത്. കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് 10 കോടി അടിച്ചിരിക്കുന്നത്. ധനലക്ഷ്മി ഏജൻസി എന്ന പേരിലാണ് 180 ടിക്കറ്റുകൾ ഇവിടെ നിന്ന് വാങ്ങിയതെന്ന് കടയുടമ സുരേഷ് പറഞ്ഞു. രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ് അടിച്ചത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും, മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ട് വീതം വച്ച് അഞ്ച് ലക്ഷം രൂപയുമാണ്.
സമ്മർ ബംപർ ഭാഗ്യക്കുറി; ഒന്നാം സമ്മാനം പാലക്കാട് നിന്നെടുത്ത ടിക്കറ്റിന്
