കാസർകോഡ്, കയ്യൂരില്‍ സൂര്യാഘാതമേറ്റതിനെ തുടർന്ന് 92‑കാരന്‍ മരിച്ചു. കയ്യൂര്‍ മുഴക്കോം വലിയപൊയിലില്‍ കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു സൂര്യാഘാതമേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സൂര്യാഘാതം; കാസർകോഡ് 92കാരൻ മരിച്ചു

