സൺഫീസ്റ്റ് ഡാർക്ക് ഫാന്റസി കുട്ടികളുടെ ഭാവനയും സർഗശക്തിയും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് ബിഗ് ഫാന്റസീസ്: ഗിവ് വിംഗ്സ് റ്റു യുവർ ഇമാജിനേഷൻ എന്ന പദ്ധതി അവതരിപ്പിച്ചു. കലയും സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് കേരളമുൾപ്പെടെ രാജ്യമെങ്ങും നടപ്പാക്കുന്ന പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ബംഗളൂരുവിലെ സെന്റ് ജോസഫ് സ്കൂളിൽ നടന്നു. നൂതന സാങ്കേതികവിദ്യകളും വലിയ ഇന്ററാക്റ്റീവ് സ്ക്രീനുകളും ഘടിപ്പിച്ച ഫാന്റസി സ്പേസ്ഷിപ്പ് എന്ന ബസ്സിലൂടെയാണ് കുട്ടികൾക്ക് അവരുടെ സർഗശക്തിയും ഭാവനയും പരീക്ഷിക്കാനാവുക. രാജ്യമെങ്ങും സഞ്ചരിച്ച് ഈ ബസ്സ് കുട്ടികളെ തേടിയെത്തും.
കുട്ടികൾ കൈ കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങൾ സ്കാൻ ചെയ്ത് അവയുടെ ഒറിജിനൽ ആകർഷണീയത നഷ്ടപ്പെടുത്താതെ 3ഡി കഥാപാത്രങ്ങളും മറ്റുമാക്കി ജീവൻപകരുന്ന സാങ്കേതിക വിദ്യകളാണ് ഫാന്റസി സ്പേസ് ഷിപ്പിൽ ലഭ്യമാവുക. ബംഗളൂരുവിൽ യാത്ര തുടങ്ങിയ ഫാന്റസി സ്പേസ്ഷിപ്പ് വൈകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമെത്തും. രാജ്യമെമ്പാടു നിന്നുമായി പങ്കെടുക്കുന്ന കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാസ സന്ദർശിക്കാൻ അവസരമൊരുക്കും.