Site iconSite icon Janayugom Online

സുവര്‍ണ്ണ കാന്തിവിരിച്ച് സൂര്യകാന്തിപ്പാടം

flowerflower

അടൂര്‍ കൊട്ടാരക്കര പാതയിലെ എം.സി റോഡിലൂടെ ഏനാത്ത് പാലത്തിന് സമീപത്തെത്തിയാല്‍ സൂര്യകാന്തി പാടന്റെ സുവര്‍ണ്ണ ശോഭകാണാന്‍ കഴിയും. പാടം മുഴുന്‍ സൂര്യ കാന്തി പൂക്കള്‍ പൂത്തുനില്‍ക്കുന്നത് കാണാന്‍ ഇവിടേക്ക് സഞ്ചാരികളുടെ തിരക്കാണ്. ഇവിടെ എത്തിയാല്‍ തമിഴ്‌നാട്ടിലെ സുന്ദരപാണ്ട്യപുരത്തും ഗുണ്ടൽ പേട്ടിലും ചെങ്കോട്ടയിലെ തിരുമലൈ കോവിലിലുമൊക്കെ എത്തിയ പ്രതീതിയാണ്. സൂര്യകാന്തി പാടത്ത് പൂത്തുനില്‍ക്കുന്ന പൂക്കളുടെ ശോഭ കാണാന്‍ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഫോട്ടോ ഷൂട്ടും മ്യൂസിക് ആൽബങ്ങളും ഷോർട്ട് ഫിലിം ഷൂട്ടിംഗുകളുമൊക്കെയായി നല്ല തിരക്കാണ് ഇപ്പോൾ പാടത്ത്. ഉടൻ മലയാള സിനിമയിലെ ഗാനരംഗത്തിനും ഇവിടം ലോക്കേഷനാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

Eng­lish Sum­ma­ry: Sun­flower farm in Pathanamthita

You may also like this video

YouTube video player
Exit mobile version