Site iconSite icon Janayugom Online

ഇത്രയും വോട്ട് നേടിയ ആളെ തള്ളിക്കളയൻ പറ്റുമോയെന്ന് സണ്ണി ജോസഫ്, യുഡിഎഫ് ചർച്ച ചെയ്യുമെന്ന് കുഞ്ഞാലികുട്ടി; അൻവറിനെ കൈയൊഴിയാതെ യുഡിഎഫ്

നിലമ്പൂരിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പി വി അൻവറിനെ കൈയൊഴിയാതെ യുഡിഎഫ് നേതൃത്വം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് തള്ളി അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിൽ അടഞ്ഞിട്ടില്ലെന്ന സൂചനയാണ് കെപിസിസി പ്രസിഡന്റ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നൽകുന്നത്. ഇത്രയും വോട്ടുകൾ കിട്ടുന്ന അൻവറിന്റെ സാന്നിധ്യം തള്ളിക്കളയാനാവില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അൻവറിന് മുന്നിൽ യുഡിഎഫിന്റെ വാതിൽ പൂർണമായി അടഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ പി വി അൻവർ ശക്തി തെളിയിച്ചു കഴിഞ്ഞു. അൻവറിന് സ്വാധീനം ഉണ്ടെന്ന് മണ്ഡലത്തിലെ വോട്ടർമാർ വോട്ട് ചെയ്‌ത്‌ തെളിയിച്ചു. കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎൽഎ ആയിരുന്നു. അതുകൊണ്ടുതന്നെ അൻവർ ഫാക്ടർ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പി വി അൻവർ വിഷയം യുഡിഎഫ് ചർച്ചചെയ്യുമെന്ന് പറഞ്ഞ കുഞ്ഞാലികുട്ടിയുടെ വാക്കുകൾ മുസ്ലിം ലീഗിന്റെ നിലപാടിന്റെ സൂചന കൂടിയാണ്. 

Exit mobile version