കർണാടകയിലെ അധ്യാപക റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ ഉദ്യോഗാര്‍ത്ഥിയുടെ സ്ഥാനത്ത് ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. കര്‍ണാട രുദ്രപ്പ കോളജില്‍ പരീക്ഷയെഴുതേണ്ട ഉദ്യോഗാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റിലാണ് സണ്ണി ലിയോണി അബദ്ധത്തില്‍ കടന്നുകൂടിയത്. കോളജിലെ പ്രിന്‍സിപ്പല്‍ സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസിന് പരാതി സമര്‍പ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓണ്‍ലൈനിലൂടെ പരീക്ഷയ്ക്ക് അപേക്ഷിച്ച സമയത്ത് ഉദ്യോഗാര്‍ത്ഥിയുടെ കൈയില്‍ നിന്ന് തെറ്റായി അപ്ലോഡ് ചെയ്യപ്പെട്ടതായിരിക്കാമിതിന് കാരണമെന്നാണ് പൊലീസിന്റെ വാദം. അതേസമയം പരീക്ഷയ്ക്ക് അപേക്ഷിച്ചത് താനല്ലെന്നും തനിക്കുവേണ്ടി മറ്റൊരാളാണ് അപേക്ഷിച്ചതെന്നും ഉദ്യോഗാര്‍ത്ഥി പറഞ്ഞു.
അതേസമയം പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് ഉദ്യോഗാര്‍ത്ഥികള്‍ അതീവ രഹസ്യമായാണെന്നും അതില്‍ മറ്റൊരാളുടെ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. പരീക്ഷ എഴുതുന്നയാള്‍ തന്നെയാണ് അപേക്ഷ നല്‍കേണ്ടതെന്നും അതില്‍ വിദ്യാഭ്യാസ വകുപ്പ് പോലും കൈകടത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹാൾ ടിക്കറ്റിൽ ഉദ്യോഗാർഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബി ആർ നായിഡു ആരോപിച്ചു. ട്വിറ്ററിലൂടെയാണ് നായിഡുവിന്‍റെ വിമർശനം. കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിനെ ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.
English Summary: Sunny Leone also in the hall ticket of teacher exam
You may like this video also