Site iconSite icon Janayugom Online

അരിഷ്ടമെന്ന പേരില്‍ ലഹരി വസ്തുവിൽപ്പന: എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എഐടിയുസി

AITUCAITUC

ആയുർവേദ അരിഷ്ടം, ആസവം എന്ന പേരിൽ നടത്തുന്ന ലഹരി വസ്തു വിൽപ്പന തടയാൻ ആവശ്യമായ നടപടികൾ എക്സൈസ് വകുപ്പ് സ്വീകരിക്കണമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദൻ ആവശ്യപ്പെട്ടു. എഐടിയുസി നേതൃത്വം നൽകുന്ന കള്ള് ചെത്ത്, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സംയുക്ത സമിതി നടത്തിയ കലക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് കച്ചവടവും വ്യാജ മദ്യ വിൽപ്പനയും പോലെ അപകടകരമാണ് വ്യാജ അരിഷ്ട വിൽപ്പനയും. ഔഷധം രോഗശാന്തിയ്ക്കുള്ളതാണ്. എന്നാൽ ഔഷധമെന്ന പേരിൽ വിതരണം ചെയ്യുന്ന അമിതമായ അളവിൽ ലഹരി വസ്തു ചേർത്ത അരിഷ്ടം ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ജീവൻ അപായപ്പെടുത്തുകയും ചെയ്യും. എല്ലാത്തരം വ്യാജ മദ്യ വിൽപ്പനയും തടയേണ്ടതാണ്. ഇതിനായി തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രക്ഷോഭം ഉയർന്നു വരേണ്ടതാണെന്നും കെ ജി ശിവാനന്ദന്‍ പറഞ്ഞു. 

വി എ സത്യൻ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. കെ എം ജയദേവൻ, പി ശ്രീകുമാർ, രാഗേഷ് കണിയാംപറമ്പിൽ, എ വി ഉണ്ണികൃഷ്ണൻ, കെ കെ ശിവൻ, ടി കെ മാധവൻ, വി കെ സുരേന്ദ്രൻ, കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Exit mobile version