Site icon Janayugom Online

ഭാരത് ബന്ദിന് പിന്തുണയായി കര്‍ഷക പ്രതിഷേധ ധര്‍ണ്ണ

കര്‍ഷക ദ്രോഹ നിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വരുന്ന 27ന് രാജ്യത്തൊട്ടാകെ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണ നല്‍കുന്നതിന് ജില്ലയിലെ കര്‍ഷകര്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പാലക്കാട് ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ നടന്ന സംയുക്ത സംഘടന പ്രതിഷേധ ധര്‍ണ്ണ കിസാന്‍സഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു.

എ ഐ ടി യു സി, ബി കെ എം യു, കിസാന്‍സഭ, എ ഐ വൈ എഫ്, എ ഐ എസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. സി പി ഐ എല്‍ സി സെക്രട്ടറി ജമാല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ മണ്ഡലം സെക്രട്ടറി കെ വേലു അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ മല്ലിക, ചാമിയപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry : sup­port protest for farm­ers bharath bandh by farm­ers unions in palakkad 

You may also like this video :

Exit mobile version