ബലാ_ത്സംഗത്തെ അതിജീവിച്ച സ്ത്രീകളില്‍ നടത്തുന്ന ഇരട്ട വിരല്‍ പരിശോധന അശാസ്ത്രീയമെന്ന് വിലയിരുത്തി വിലക്കി സുപ്രീംകോടതി. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇരകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധനാ രീതി.
യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഈ പരിശോധന നിര്‍ബാധം തുടര്‍ന്നു വരുന്നതെന്ന് കോടതി നീരീക്ഷിച്ചു. ഒരു ബലാത്സംഗ കേസില്‍ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഇരട്ട വിരല്‍ പരിശോധന വിലക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.
English summary; Supreme Court bans double finger test on ra_pe survivors
You may also like this video;