19 May 2024, Sunday

Related news

May 16, 2024
May 13, 2024
May 9, 2024
May 6, 2024
May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024

ബലാ_ത്സംഗത്തെ അതിജീവിച്ച സ്ത്രീകളില്‍ ഇരട്ട വിരല്‍ പരിശോധന വിലക്കി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 31, 2022 1:48 pm

ബലാ_ത്സംഗത്തെ അതിജീവിച്ച സ്ത്രീകളില്‍ നടത്തുന്ന ഇരട്ട വിരല്‍ പരിശോധന അശാസ്ത്രീയമെന്ന് വിലയിരുത്തി വിലക്കി സുപ്രീംകോടതി. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇരകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധനാ രീതി.

യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഈ പരിശോധന നിര്‍ബാധം തുടര്‍ന്നു വരുന്നതെന്ന് കോടതി നീരീക്ഷിച്ചു. ഒരു ബലാത്സംഗ കേസില്‍ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഇരട്ട വിരല്‍ പരിശോധന വിലക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.

Eng­lish sum­ma­ry; Supreme Court bans dou­ble fin­ger test on ra_pe survivors

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.