രാഷ്ട്രപതി ദ്രൗപതി മുര്‍മു ജസ്റ്റിസുമാരായ എന്‍ കോടീശ്വര്‍ സിംഗ്,ആര്‍ മഹാദേവന്‍ എന്നിവരുടെ നിയമനം അംഗീകരിച്ചതോടെ സുപ്രീം കോടതിയില്‍ 2 പുതിയ ജഡ്ജിമാര്‍ കൂടി.നീതിന്യായ വകുപ്പ് മന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ആണ് ഇത് പ്രഖ്യാപിച്ചത്.ഈ രണ്ട് ജഡ്ജിമാരുടെയും നിയമനം സുപ്രീം കോടതി കൊളീജിയം നേരത്തെ ശുപാര്‍ശ ചെയ്തതാണ്.ഇതോടെ ചീഫ് ജസ്റ്റിസ് D.Y.ചന്ദ്രചൂഡ് ഉള്‍പ്പെടെ ജഡ്ജിമാരുടെ എണ്ണം 34 ആയി.
ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ് മണിപ്പൂരില്‍ നിന്നുമുള്ള ആദ്യത്തെ സുപ്രീം കോടതി ജഡ്ജിയാണ്.ഇദ്ദേഹം നിലവില്‍ ജമ്മു കശ്മീരിലും ലഡാക്കിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.ജസ്റ്റിസ് മഹാദേവന്‍ മദ്രാസ് ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആണ്.
English Summary;Supreme Court Gets 2 New Judges
You may also like this video