പുകയില ഉല്‍പന്നങ്ങളിലെ പാക്കറ്റുകളുടേതിന് സമാനമായി മദ്യക്കുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമെന്ന മുന്നറിയിപ്പ് പതിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ നയരൂപീകരണ മേഖലയ്ക്ക് കീഴിലാണെന്നാണ് ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാണിച്ചത്.
സിഗരറ്റിനേക്കാള്‍ 10 മടങ്ങ് ദോഷകരമാണ് മദ്യം. കോടതി ഉത്തരവുകള്‍ പ്രകാരം സിഗരറ്റ് പാക്കറ്റുകളില്‍ ആരോഗ്യ മുന്നറിയിപ്പ് നിര്‍ബന്ധമാക്കിയ മാതൃകയില്‍ മദ്യക്കുപ്പികളിലും ആരോഗ്യ മുന്നറിയിപ്പ് നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കാനാണ് ഹര്‍ജിക്കാരനും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ വാദിച്ചത്. എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ അല്‍പം മിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.
English summary; Supreme Court has said that it cannot be prescribed to put a warning on liquor bottles that it is harmful to health
You may also like this video;