Site iconSite icon Janayugom Online

തോട്ടിപ്പണി സമ്പ്രദായം പൂർണ്ണമായും ഉന്മൂലനം ചെയ്യണം; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. മനുഷ്യന്റെ അന്തസിനു വേണ്ടിയാണ് നിര്‍ദേശമെന്നും ജസ്റ്റിസുമാരായരവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തോട്ടിപണിക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാര തുക ഉയര്‍ത്താനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണം സംഭവിച്ചാല്‍ 30ലക്ഷം നഷ്ടപരിഹാരം നല്‍കണം. അപകടങ്ങളില്‍ 20ലക്ഷമായി നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിൽ അവസാനിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

രാജ്യത്ത് നിലനിൽക്കുന്ന ഈ സമ്പ്രദായം പൂർണ്ണമായി അവസാനിപ്പിക്കണം. ഇതിന് സർക്കാരുകളുടെ ഭാഗത്ത് നിന്ന് അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. ആധുനിക കാലത്തും രാജ്യത്ത് ഈ തൊഴിൽരീതി തുടരുന്നത് അപമാനകരമാണ്. കടുത്ത വേദന ഈക്കാര്യത്തിൽ രേഖപ്പെടുത്തുവെന്നും ബെഞ്ച് വ്യക്തമാക്കി.

Eng­lish Sum­ma­ry: Supreme Court pass­es direc­tions on erad­i­ca­tion of man­u­al scavenging
You may also like this video

Exit mobile version