Site icon Janayugom Online

‘ഇന്ത്യ’ പേരിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

26 രാഷ്ട്രീയ പാര്‍ട്ടികളടങ്ങിയ പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേര് നല്‍കിയത് ചേദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പരാതിക്കാരനായ രോഹിത് ഖേരീവാള്‍ പ്രശസ്തിക്കുവേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. പിന്നീട് പരാതി പിൻവലിക്കാനുള്ള അപേക്ഷ കോടതി സ്വീകരിച്ചു.
നേരത്തെ ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി ലഭിച്ചിരുന്നു. 

സാമൂഹിക പ്രവര്‍ത്തകനായ ഗിരീഷ് ഭരദ്വാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് കമ്മിഷൻ, 26 രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ അഭിപ്രായം ഹൈക്കോടതി തേടിയിരുന്നു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് അമിത് മഹാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയൽ) നിയമം 1950 ലെ വകുപ്പ് രണ്ട്, മൂന്ന് എന്നിവയനുസരിച്ച് ഇന്ത്യ എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സിപിഐ അടക്കം ബിജെപിയെ എതിര്‍ക്കുന്ന 26 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് ഇന്ത്യൻ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസിവ് അലയൻസ് അഥവാ ഇന്ത്യ.

Eng­lish Summary;Supreme Court rejects plea against name ‘India’
You may also like this video

Exit mobile version