ബഫർസോണുമായി ബന്ധപ്പെട്ട് 2022 ജൂണിൽ പുറത്തിറക്കിയ വിധിയിൽ സുപ്രീം കോടതി ഭേദഗതി വരുത്തി. ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ഒരു കിലോമീറ്റർ പരിധിയിൽ ബഫർസോൺ ഏർപ്പെടുത്തിയ ഉത്തരവിലാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഭേദഗതി വരുത്തിയിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾക്കടക്കം സമ്പൂർണ നിരോധനമാണ് ബഫർസോണിൽ ഏർപ്പെടുത്തിയിരുന്നത്.
കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ജൂണിൽ പുറത്തിറക്കിയ ബഫർസോൺ വിധിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സുപ്രീം കോടതി നേരത്തെ വാക്കാൽ സൂചിപ്പിച്ചിരുന്നു. ബഫർസോണിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പരാമർശങ്ങൾ ജൂണിൽ പുറത്തിറക്കിയ വിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം അമിക്കസ് ക്യൂറി കെ പരമേശ്വർ ഉന്നയിച്ചപ്പോഴായിരുന്നു സമ്പൂർണ നിരോധനം നടപ്പാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്.
English Sammury: Supreme Court Relaxes Buffer Zone Ruling