Site iconSite icon Janayugom Online

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ കോടതിയില്‍ ഹര്‍ജി വരുന്നത് വരെ കാത്തിരിക്കണോ എന്ന് കോടതി ചോദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഢ്‌ അധ്യക്ഷനായ ബഞ്ചിന്റേതാണ്‌ പരാമർശം. പഞ്ചാബ്‌ ഗവർണർ ബൻവരിലാൽ പുരോഹിതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഹർജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും. കേരള, തമിഴ്‌നാട്‌ സർക്കാരുകളുടെ സമാനമായ ഹർജികളും ഇതോടൊപ്പം പരിഗണിക്കും.നേരത്തെ തെലങ്കാന, തമിഴ്‌നാട് സര്‍ക്കാരുകളും സമാന പരാതിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

കേരള സർക്കാരും സമാനമായ ഹർജി നൽകിയിട്ടുണ്ടെന്നും ഈ കേസിനൊപ്പം വെള്ളിയാഴ്‌ച അതുകൂടി പരിഗണിക്കണമെന്നും മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാലാണ്‌ ആവശ്യപ്പെട്ടത്‌. കേരള, തമിഴ്‌നാട്‌ സർക്കാരുകളുടേയും ഹർജികൾ ഇതോടൊപ്പം പരിഗണിക്കാമെന്ന്‌ ജസ്‌റ്റിസ്‌ ജെ ബി പർധിവാല, ജസ്‌റ്റിസ്‌ മനോജ്‌ മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ അറിയിച്ചു.

Eng­lish Summary:
Supreme Court strong­ly crit­i­cized the Governor

You may also like this video:

Exit mobile version