സ്വവർഗ്ഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാനും നിർദേശം നൽകി. കേരള, ഡല്‍ഹി, ഗുജറാത്ത് ഉള്‍പ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് ട്രാസ്ഫര്‍ ചെയ്തത്.
ഹൈക്കോടതികളില്‍ ഹര്‍ജി നല്‍കിയവരുടെ അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ കേസിന്റെ നടപടികളില്‍ പങ്കെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഹിന്ദു ഫ്രെണ്ട് എന്ന സംഘടന വെള്ളിയാഴ്ച സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
English Summary: Supreme Court Transfers To Itself Petitions Pending In High Courts For Recognition Of Same-Sex Marriage
You may also like this video