Site iconSite icon Janayugom Online

തിരുപ്പറംകുണ്ട്രം ക്ഷേത്ര കേസിൽ സുപ്രീം കോടതി ഇടപെടൽ; കേന്ദ്ര‑തമിഴ്‌നാട് സർക്കാരുകൾക്ക് നോട്ടീസ് അയച്ചു

തിരുപ്പറംകുണ്ട്രം മുരുകൻ ക്ഷേത്രത്തിന്റെ ഭരണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുക്കണമെന്നും മലമുകളിലെ ‘ദീപത്തൂണിൽ’ നിത്യവും വിളക്ക് തെളിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. ഹിന്ദു ധർമ്മ പരിഷത്ത് സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സർക്കാർ, തമിഴ്‌നാട് സർക്കാർ, എ എസ് ഐ എന്നിവരിൽ നിന്ന് മറുപടി തേടിയത്.

ദീപത്തൂണിൽ വിളക്ക് തെളിക്കുന്നത് പൊതുസമാധാനം തകർക്കുമെന്ന തമിഴ്‌നാട് സർക്കാരിന്റെ വാദത്തെ മദ്രാസ് ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ഇപ്പോൾ സുപ്രീം കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. എല്ലാ വർഷവും കാർത്തിക മാസത്തിലെ കാർത്തിക നാളിൽ മലമുകളിൽ ദീപങ്ങൾ തെളിക്കാൻ ഭക്തരെ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ദീപത്തൂൺ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version