Site iconSite icon Janayugom Online

സുരേഷ്‌ഗോപിയുടെ വാക്കുകൾ ഏറെ വേദനിപ്പിച്ചു; അദ്ദേഹത്തിന്റെ രീതി അങ്ങനെയാകാമെന്നും പരിഹാസം നേരിട്ട വയോധിക

കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ വാക്കുകൾ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ രീതി അങ്ങനെയാകാമെന്നും പരിഹാസം നേരിട്ട വയോധിക.കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം ചോദിച്ചെത്തിയ ആനന്ദവല്ലി എന്ന വയോധികയെ ആണ് സുരേഷ്‌ഗോപി പരിഹാസ വാക്കുകൾ കൊണ്ട് നേരിട്ടത്.

”ചേച്ചി അധികം വർത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം. ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്നു വയോധിക ചോദിച്ചു. ഇതോടെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നൽകുകയായിരുന്നു.

Exit mobile version