പിതൃ സഹോദരനെ കസേര കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കാഞ്ഞാർ ഇലപ്പള്ളി കൊല്ലക്കൊമ്പിൽ നിധിൻ മാത്യുവാണ് (26) പിടിയിലായത്. തലക്ക് പരിക്കു പറ്റിയ ചാക്കോച്ചന്റെ പരാതിയിൽ കാഞ്ഞാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടി കൂടിയത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ശ്യാം കുമാർ കെ എസ്, പ്രിൻസിപ്പൽ എസ്ഐ ബൈജു പി ബാബു, എസ്ഐ നജീബ്, എഎസ്ഐ അയൂബ്, എസ് സി പി ഒ ലിജു, സിപിഒമാരായ റെനീഫ്, അജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

