Site iconSite icon Janayugom Online

പാകിസ്താൻ ചാരനെന്ന് സംശയിക്കുന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന 30കാരനെ രാജസ്ഥാനിലെ ജയ്സാൽമറിൽ നിന്നും പിടികൂടിയതായി അധികൃതർ അറിയിച്ചു. മിലിറ്ററി ഇൻറലിജൻസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീച് കോട് വാലി പൊലീസിന് കൈമാറുകയായിരുന്നു. സംഗഡ സ്വദേശിയായ ജിവൻ ഖാൻ(30) എന്നയാളാണ് പിടിയിലായത്. ഇയാൾ ജയ്സാൽമറിലെ സൈനിക പ്രദേശത്തിനുള്ളിലുള്ള ഒരു റസ്റ്റോറൻറിൽ ജോലി ചെയ്ത് വരികയായിരുന്നു.

ചൊവ്വാഴ്ച ഇയാൾ ആർമി സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിൽ തടഞ്ഞു നിർത്തുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു. പിന്നീട് ഇയാളുടെ മൊബൈൽ പരിശോധിച്ചപ്പോൾ സംശയാസ്പദമായ പ്രവർത്തികൾ കണ്ടെത്തുകയും തുടർന്ന് ഇയാളെ എംഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശേഷം ചൊവ്വാഴ്ച രാത്രിയോടെ പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പാകിസ്താനിൽ ബന്ധുക്കളുള്ളതായി ഇയാൾ സമ്മതിച്ചതായാണ് റിപ്പോർട്ട്.

ജോയിൻറ് ഇൻററോഗേഷൻ സെൻറിന് മുന്നിൽ ഹാജരാക്കുന്ന ഖാനെ കൂടുതൽ സുരക്ഷ ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷ. 

Exit mobile version