പയ്യന്നൂരിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.
തളിപ്പറമ്പ് പട്ടുവം സ്വദേശി കൊവ്വൻ ഹൗസിൽ മുഹമ്മദ് അജ്മൽ (23), തളിപ്പറമ്പ് മന്ന യിലെ മൈലാകത്ത് ഹൗസിൽ മുഹമ്മദ് റുഫൈദ് (21), മുയ്യം മുണ്ടേരി സ്വദേശി മുഹമ്മദ് റിസ്വാൻ (18) എന്നിവരെയാണ് പയ്യന്നൂർ എസ് ഐ പി യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ സംഘം മ തടഞ്ഞുനിർത്തി 2,05,400 രൂപയടങ്ങിയ ബാഗാണ് പിടിച്ചുപറിച്ചു രക്ഷപ്പെട്ടത്.
പയ്യന്നൂർ മഹാദേവഗ്രാമത്തിലെ ചുവ്വാട് കുഞ്ഞിവീട്ടിൽ സി കെ രാമകൃഷ്ണനാണ്(59)പിടിച്ചുപറിക്കിരയായത്.
ചെറുകുന്ന് അന്നപൂർണേശ്വരി ഗ്യാസ് ഏജൻസി ജീവനക്കാരനാണ്. കളക്ഷനുമായി രാത്രി ഏഴരയോടെ വീട്ടിലേക്ക് പോവുകയായിരുന്നു രാമകൃഷ്ണൻ. വീഴ്ച്ചയിൽ പരിക്കേറ്റ രാമകൃഷ്ണനെ പയ്യന്നൂരരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

