Site iconSite icon Janayugom Online

സ്വപ്നയുടെത് ബിജെപി തിരക്കഥ: തോമസ് ഐസക്

swapna sureshswapna suresh

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണം ബിജെപിയുടെ തിരക്കഥയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. സ്വപ്ന ബിജെപിയുടെ ദത്തു പുത്രിയാണ്. സ്വർണക്കടത്തു കേസ് പ്രതിയായ അവർക്ക് പൂർണ സംരക്ഷണം നൽകുന്നത് ബിജെപിയാണ്. സിപിഐ എമ്മിനെയും അതിന്റെ പ്രധാന നേതാക്കളെയും തേജോവധം ചെയ്യുകയാണ് ലക്ഷ്യം. ആരോപണങ്ങൾക്കു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. ബിജെപിയാണ് അതിന് പിന്നിൽ.
സ്വപ്ന സുരേഷിനെയും മുൻ ഭർത്താവിനെയും മൂന്നാറിലേക്ക് ക്ഷണിച്ചെന്ന ആരോപണം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. മന്ത്രിയായിരിക്കെ മൂന്നാർ യാത്ര നടത്തിയിട്ടില്ല. കിഫ്ബി ഉദ്യോഗസ്ഥരും യുഎഇ കോൺസുലേറ്റിനെയും ഔദ്യോഗിക പരിപാടിയിലാണ് കണ്ടത്. അവിടെ എന്തൊക്കെ പറഞ്ഞു എന്ന് ഇപ്പോൾ ഓർക്കുന്നില്ല. അവരെ ആലപ്പുഴ കാണാൻ ക്ഷണിച്ചതിൽ എന്താണ് അസ്വഭാവികത. വിവാദത്തിലേക്ക് പേര് വലിച്ചിഴച്ചത് ബോധപൂർവമാണ്. രാഷ്ട്രീയ ആരോപണത്തെ രാഷ്ട്രീയമായി നേരിടും. നിയമപരമായി പോകണോ എന്ന് പാർടി തീരുമാനിക്കും. സ്വർണക്കടത്ത് കേസും സോളാർ കേസും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Eng­lish Sum­ma­ry: Swap­na’s new alle­ga­tion; Screen­play writ­ten by BJP: Thomas Isaac

You may like this video also

Exit mobile version