ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും വീണ്ടും തങ്ങളുടെ പ്ലാറ്റ്ഫോം ചാര്‍ജ്ജ് വര്‍ധിപ്പിച്ചു.ഒരു ഓര്‍ഡറിന് പ്ലാറ്റ്ഫോം ഫീസ് 5 രൂപയില്‍ നിന്നും 6 രൂപയായാണ് വര്‍ധിപ്പിച്ചത്.മൊത്തം 20% വര്‍ധനവാണുണ്ടായിരിക്കുന്നത്.നിലവില്‍ ഡല്‍ഹിയിലും ബാംഗ്ലൂരിലും ഡെലിവറി ഫീസില്‍ നിന്നും വ്യത്യസ്തമായാണ് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നത്.ഉയര്‍ന്ന പ്ലാറ്റ്ഫോം ഫീസ് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
കഴിഞ്ഞ ഏപ്രിലാണ് സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്ഫോം ഫീസ് 25% ആയി ഉയര്‍ത്തിയത്.കഴിഞ്ഞ ആഗസ്റ്റിലാണ് സൊമാറ്റോ ആദ്യമായി 2 രൂപ പ്ലാറ്റ്ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്.പിന്നീട് അത് 3 രൂപയായി വര്‍ധിപ്പിച്ചു.പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിക്കൊണ്ട് പ്രതിദിനം 1.2 മുതല്‍ 1.5 കോടി രൂപ വരെ ഉയര്‍ത്താനാണ് ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ ലക്ഷ്യമിടുന്നത്.
English Summary;Swiggy, Zomato increase platform fees again
You may also like this video