Site iconSite icon Janayugom Online

കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ന് അംഗീകാരം നല്‍കി സ്വി​റ്റ്സ​ർ​ല​ൻ​ഡ്; മൂ​ന്ന് ആ​ഴ്ച ഇ​ട​വി​ട്ട് ര​ണ്ട് ഡോസുകള്‍

അ​ഞ്ച് മു​ത​ൽ 11 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സിന് അനുമതി നല്‍കി സ്വി​റ്റ്സ​ർ​ലന്റ് .സ്വി​സ് മെ​ഡി​സി​ൻ ഏ​ജ​ൻ​സി​യാ​യ സ്വി​സ്മെ​ഡി​ക് വെ​ള്ളി​യാ​ഴ്ച കു​ട്ടി​ക​ൾ​ക്ക് ഫൈ​സ​ർ ബ​യോ​ടെ​കി​ന്‍റെ കോ​മി​ർ​നാ​റ്റി വാ​ക്സി​ൻ ന​ൽ​കാ​ൻ അ​നു​മ​തി കൊ​ടു​ത്ത​ത്. കുട്ടികളില്‍ ഈ വാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായും ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. മൂ​ന്ന് ആ​ഴ്ച ഇ​ട​വി​ട്ട് പ​ത്ത് മൈ​ക്രോ​ഗ്രാം വീ​ത​മു​ള്ള ര​ണ്ട് ഡോ​സു​ക​ളാ​യാ​ണ് കോ​മി​ർ​നാ​റ്റി വാ​ക്സി​ൻ നൽകുക .

വാ​ക്സി​ന് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ വ​ള​രെ കു​റ​വാ​ണ്. 1500 ലധികം ആളുകളില്‍ വാക്സിന്‍ പരീക്ഷണം നടത്തിയതിന് ശേഷമാണ് അനുമതി നല്കുന്നത് . വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തോ​ടെ കോ​റോ​ണ വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ സം​ര​ക്ഷ​ണം ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പറഞ്ഞു.

വാ​ക്സി​ൻ കു​ത്തി​വ​യ്ക്കു​മ്പോൾ ക്ഷീ​ണം, ത​ല​വേ​ദ​ന, കൈ​കാ​ലു​ക​ളി​ൽ വേ​ദ​ന, പ​നി എ​ന്നി​വ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ്വി​സ് മെ​ഡി​സി​ൻ ഏ​ജ​ൻ​സി അ​റി​യി​ച്ചു. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ഇ​തു​വ​രെ 12 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ നൽകിയിരുന്നത്.
Eng­lish summary;Switzerland approves Covid vac­cine for children
you may also like this video;

Exit mobile version