ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്നു കാണിച്ച് ആഗ്ര കോടതിയിൽ ഹർജി. താജ്‌മഹലിനെ തേജോ മഹാലയ എന്ന്
പേര് നല്‍കി മാറ്റണമെന്നും നിലവിൽ താജ്‌മഹലിൽ നടന്നുവരുന്ന ഇസ്ലാമുമായി ബന്ധപ്പെട്ട ചടങ്ങുകളും മറ്റ് ആചാരങ്ങളുമെല്ലാം നിർത്തലാക്കണമെന്നും ഹർജിയിൽ പറയുന്നു. ബുധനാഴ്ചയാണ് കോടതി ഹർജി സമർപ്പിച്ചത്.
ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോഗേശ്വർ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റിന്റെയും ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റിന്റെയും പ്രസിഡന്റുമായ അഡ്വ. അജയ് പ്രതാപ് സിങ്ങാണ് ഹർജി ഫയൽ ചെയ്തത്. തന്റെ വാദം തെളിയിക്കാനായി ചില ചരിത്രപുസ്തകങ്ങളിലെ വിവരങ്ങളെയും അജയ് പ്രതാപ് സിങ് ചൂണ്ടിക്കാട്ടി. ഹർജി ഏപ്രിൽ 9ന് പരിഗണിക്കും.
താജ്‌മഹലിന്റെ പേര് മാറ്റണമെന്നും ശിവക്ഷേത്രമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുമ്പും ചില സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചില ഹർജികൾ കോടതി തള്ളിക്കളയുകയും ചിലത് ഇപ്പോഴും വാദം കേൾക്കാനായി പരിഗണനയിലുമാണ്.
English Summary:Taj Mahal should be declared Tejo Mahalaya Shiva Temple; New Petition
You may also like this video