23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

താജ്‌മഹലിനെ തേജോ മഹാലയ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; പുതിയ ഹർജി

Janayugom Webdesk
ആ​ഗ്ര
March 28, 2024 3:29 pm

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്നു കാണിച്ച് ആ​ഗ്ര കോടതിയിൽ ഹർജി. താജ്‌മഹലിനെ തേജോ മഹാലയ എന്ന്
പേര് നല്‍കി മാറ്റണമെന്നും നിലവിൽ താജ്‌മഹലിൽ നടന്നുവരുന്ന ഇസ്ലാമുമായി ബന്ധപ്പെട്ട ചടങ്ങുകളും മറ്റ് ആചാരങ്ങളുമെല്ലാം നിർത്തലാക്കണമെന്നും ഹർജിയിൽ പറയുന്നു. ബുധനാഴ്ചയാണ് കോടതി ഹർജി സമർപ്പിച്ചത്. 

ശ്രീ ഭ​ഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോ​ഗേശ്വർ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റിന്റെയും ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റിന്റെയും പ്രസിഡന്റുമായ അഡ്വ. അജയ് പ്രതാപ് സിങ്ങാണ് ഹർജി ഫയൽ ചെയ്തത്. തന്റെ വാദം തെളിയിക്കാനായി ചില ചരിത്രപുസ്തകങ്ങളിലെ വിവരങ്ങളെയും അജയ് പ്രതാപ് സിങ് ചൂണ്ടിക്കാട്ടി. ഹർജി ഏപ്രിൽ 9ന് പരിഗണിക്കും.

താജ്‌മഹലിന്റെ പേര് മാറ്റണമെന്നും ശിവക്ഷേത്രമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുമ്പും ചില സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചില ഹർജികൾ കോടതി തള്ളിക്കളയുകയും ചിലത് ഇപ്പോഴും വാദം കേൾക്കാനായി പരിഗണനയിലുമാണ്.

Eng­lish Summary:Taj Mahal should be declared Tejo Maha­laya Shi­va Tem­ple; New Petition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.