Site iconSite icon Janayugom Online

‘കറിവേപ്പില പോലെ എടുത്തു കളഞ്ഞു’; മേയർ പദവി ലഭിക്കാത്തതിൽ അതൃപ്തി തുടർന്ന് മുൻ ഡിജിപി ആർ ശ്രീലേഖ

മേയർ പദവി ലഭിക്കാത്തതിൽ അതൃപ്തി തുടർന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. ഉപയോഗം കഴിഞ്ഞപ്പോൾ ‘കറിവേപ്പില പോലെ എടുത്തു കളഞ്ഞു’ എന്നാണ് ശ്രീലേഖ അടുപ്പക്കാരോട് പറഞ്ഞത്. ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപി കൂടിയായ ശ്രീലേഖയോട് മത്സരിക്കാൻ പാർട്ടി നേതൃത്വം പറഞ്ഞപ്പോൾ മേയർ സ്ഥാനം നൽകാം എന്നായിരുന്നു വാഗ്ദാനം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് ശ്രീലേഖ. ഇന്നലെ സത്യപ്രതിജ്ഞ ചടങ്ങിൽ ശ്രീലേഖ പങ്കെടുത്തെങ്കിലും നേതാക്കളുടെ നിർബന്ധം മൂലമാണ് മുൻ നിരയിലേക്ക് വന്നത്. ചടങ്ങ് തീരുന്നതിന് മുൻപ് വേദി വിടുകയും ചെയ്തു. 

പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലും പങ്കുവെക്കുവാനും ശ്രീലേഖ തയ്യാറായില്ല. ശ്രീലേഖയെ അനുനയിപ്പിക്കാൻ ഇന്നലെ മേയ‍ർ വിവി രാജേഷും ഡെപ്യൂട്ടി മേയ‍ർ ആശ നാഥും വീട്ടിലെത്തി സന്ദർശിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാന നേതൃത്വം ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് ഉറപ്പിച്ചിരുന്നു. എന്നാൽ വി മുരളീധരൻ പക്ഷത്തിന്റെയും ആർ എസ് എസ് നേതൃത്വത്തിന്റെയും ഇടപെടലാണ് വി വി രാജേഷിന് തുണയായത്. 

Exit mobile version