Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനിൽ മയക്കുമരുന്ന് ഉത്പാദനം നിരോധിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനിൽ മയക്കുമരുന്ന് ഉത്പാദനം നിരോധിച്ചു. താലിബാന്റെ പരമോന്നത നേതാവ് ഹബീബതുള്ള അഖുൻസാദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ലോകത്തിൽ ഏറ്റവുമധികം കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അഫ്ഗാന്റെ സാമ്പത്തിക വ്യവസ്ഥിതിയിൽ കറുപ്പ് കയറ്റുമതി നിർണായക പങ്കാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഈ നീക്കം അഫ്ഗാന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കും.

“അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവിന്റെ ഉത്തരവനുസരിച്ച് രാജ്യത്തുടനീളം കറുപ്പ് കൃഷി നിരോധിച്ചിരിക്കുന്നു. ആരെങ്കിലും ഈ ഉത്തരവ് ലംഘിച്ചാൽ വിളകൾ നശിപ്പിച്ച് പ്രതിയെ ശരീഅത്ത് നിയമം അനുസരിച്ച് ശിക്ഷിക്കും. മറ്റ് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് ഉത്പാദനവും ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ”- ഇത്തരവിൽ പറയുന്നു.

2000ൽ അധികാരത്തിലെത്തിയപ്പോൾ താലിബാൻ കറുപ്പ് കൃഷി നിരോധിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ രൂക്ഷ വിമർശനമുയരുകയും ഭരണകർത്താക്കളിൽ പലരും നിലപാട് മാറ്റുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry; Tal­iban bans drug pro­duc­tion in Afghanistan

You may also like this video;

Exit mobile version