Site icon Janayugom Online

ഒരാഴ്ചയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാൻ പൂര്‍ണമായും പിടിച്ചടക്കുമെന്ന് താലിബാന്‍

ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചടക്കുമെന്ന് താലിബാന്‍. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച്‌ സിഎന്‍എസ് ന്യൂസ്-18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാപകമായ ആക്രമണങ്ങളില്‍ താല്‍പര്യമില്ലെന്നും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളെയും എന്‍ജിഒകളെയും ആക്രമിക്കില്ലെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞതായാണ് വിവരം.

ദക്ഷിണ നഗരമായ ലഷ്‌കര്‍ ഘട്ടും കിഴക്കന്‍ അഫ്ഗാന്റെ വാണിജ്യ കേന്ദ്രമായ കാണ്ഡഹാറും താലിബാന്‍ പിടിച്ചെടുത്തതായുള്ള വിവരവും പുറത്തു വരുന്നുണ്ട്. അഫ്ഗാന്റെ രണ്ടാമത്തെ വലിയ നഗരമാണ് കാണ്ഡഹാര്‍. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 11 പ്രവിശ്യ തലസ്ഥാനങ്ങളാണ് താലിബാന്‍ പിടിച്ചെടുത്തത്. നിലവില്‍ അഫ്ഗാന്റെ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്റെ നിയന്ത്രണത്തിലാണ്.

Eng­lish Sum­ma­ry : tal­iban claims to acquire afghanistan com­plete­ly in a week

You may also like this video :

Exit mobile version