Site iconSite icon Janayugom Online

തമിഴ്നാട്ടിലെ മഴക്കെടുതി; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ കടലൂരിൽ കനത്ത മഴയിൽ കെട്ടിടം തകർന്ന് രണ്ട് സ്ത്രീകൾ മരിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തീരത്തും (തെക്കൻ ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളിലും) കര കടക്കാൻ സാധ്യതയുള്ളതിനാൽ, കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റാണിപേട്ട്, തിരുവള്ളൂർ ജില്ലകളിലെ ചില സ്ഥലങ്ങളിലും ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ബുധനാഴ്ച രാവിലെ ചെങ്കൽപട്ട്, വില്ലുപുരം, മയിലാടുതുറൈ, കടലൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ആന്ധ്രയിലെ നെല്ലൂർ, പ്രകാശം, തിരുപ്പതി, അന്നമയ്യ, ചിറ്റൂർ, കടപ്പ എന്നിവിടങ്ങളിലും അതിശക്തമായ മഴയ്ക്കുള്ള ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ആന്ധ്രയിലെ കുർണൂൽ, നന്ദ്യാൽ, അനന്തപൂർ, ശ്രീ സത്യസായി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version