എഴുത്തുകാരി തസ്ലിമ നസ്റിൻ പങ്കെടുക്കുന്ന സ്വതന്ത്രചിന്തകരുടെ പരിപാടിയിൽ തോക്കുമായി ആളെത്തി. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ആറായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്.
രാവിലെ പരിപാടി ആരംഭിച്ചപ്പോഴാണ് ഒരാൾ തോക്കുമായി എത്തിയത്. സുരക്ഷാ പരിശോധനയിൽ ഇത് തെളിഞ്ഞതോടെയാണ് സംഘാടകർ പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് ഹാളിനകത്തുണ്ടായിരുന്നവരെ എല്ലാം പുറത്തിറക്കി.

